prithviraj-

ഈ വർഷം മലയാളത്തിൽ തിയേറ്റരിൽ നിന്ന് കോടികൾ കൊയ്ത ചിത്രമാണ് മോഹൻലാൽ നായകനായ ലൂസിഫർ. യുവതാരം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ലൂസിഫർ. ലൂസിഫറിന്റെ വിജയത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാംഭാഗവും പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു. എമ്പുരാൻ എന്ന് പേരിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവർഷം ആരംഭിക്കുമെന്നും താരം അറിയിച്ചിരുന്നു.

ഇപ്പോവിതാ ലൂഫിറിന്റെ വിജയത്തിന് ശേഷം ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വി.

ലൂസിഫർ ഇറങ്ങിയ സമയത്ത് രജനീകാന്ത് വിളിച്ചിരുന്നുവെന്നും അദ്ദേഹത്തെ നായകനാക്കി സിനിമയൊരുക്കുന്നതിനെക്കുറിച്ചും തന്നോട് സംസാരിച്ചിരുന്നതായി പൃഥ്വിരാജ് പറയുന്നു. അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാമോ എന്നാണ് രജനി സാർ ചോദിച്ചത്. എന്നാൽ ആടുജീവിതത്തിന്റെ തിരക്കിലായതിനാൽ എനിക്കത് ചെയ്യാൻ സാധിച്ചില്ല. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി ‍ഞാൻ ഇതിനെ കാണിന്നു. എന്റെ ജീവിതത്തിൽ ഇത്ര വലിയ ക്ഷമാപണം ചോദിച്ച് വേറെ ആർക്കും മെസേജ് അയക്കേണ്ടി വന്നിട്ടില്ല. രജനി സാർ വച്ചുനീട്ടിയ അവസരം നിഷേധിച്ചത് വലിയ നഷ്ടമാണ്’ പൃഥ്വി പറഞ്ഞു.

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഡ്രൈവിംഗ് ലൈസൻസ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ കൈയടി നേടുന്ന പ്രകടനമാണ് കാഴ്ച വച്ചത്.