കൊൽക്കത്ത: ശാരദാ ചിട്ടിഫണ്ട് തട്ടിപ്പ് കേസിൽ അഴിമതിയാരോണത്തിൽ കുടുങ്ങിയ കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക്സ് വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറിയായി സംസ്ഥാന സർക്കാർ നിയമിച്ചു. ദേബാഷിഷ് സെന്നിന് പകരമാണ് കുമാറിനെ നിയമിച്ചത്. നിലവിൽ സംസ്ഥാന പൊലീസ് സി.ഐ.ഡിയിൽ അഡിഷണൽ ഡി.ജിയാണ് രാജീവ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ, സുപ്രീം കോടതി ഉത്തരവ് പ്രകാരം കുമാറിനെ അഞ്ചു ദിവസത്തോളം സി.ബി.ഐ ചോദ്യം ചെയ്തിരുന്നു