കൊച്ചി: ഇന്ത്യ മാനുഫാക്‌ചറിംഗ് എക്‌സലൻസ് അവാർഡ്‌സ് - 2019ൽ ഫ്രോസ്‌റ്റ് ആൻഡ് സള്ളിവൻ ഏർപ്പെടുത്തിയ ഉന്നത ബഹുമതിയായ ഇന്ത്യൻ മാനുഫാക്‌ചറർ ഒഫ് ദി ഇയർ, സ്‌മാർട് ഫാക്‌ടറി പുരസ്‌കാരങ്ങൾ ഹ്യുണ്ടായ് സ്വന്തമാക്കി. ഇത് മൂന്നാം തവണയാണ് ഹ്യുണ്ടായ് ഈ പുരസ്‌കാരം നേടുന്നത്. ലോകോത്തര നിലവാരമുള്ള മാനുഫാക്‌ചറിംഗ് സൗകര്യവും ഉന്നത ഉത്‌പാദന മികവും ഐ.ഒ.ടി സാദ്ധ്യതകളുമാണ് ഈ നേട്ടത്തിന് ഹ്യുണ്ടായിയെ അർഹമാക്കിയത്.
ഇന്ത്യൻ വിപണിയോടുള്ള ആത്മസമർപ്പണവും മാനുഫാക്‌ചറിംഗ് മികവ് പുലർത്തണമെന്ന ഉത്തരവാദിത്ത ബോധവുമാണ് ഹ്യുണ്ടായിയുടെ ഈ നേട്ടത്തിന് പിന്നിലെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ എസ്.എസ്. കിം പറഞ്ഞു. ഫ്രോസ്‌റ്റ് ആൻഡ് സള്ളിവൻ മാനേജിംഗ് പാർട്‌ണറും ഗ്ളോബൽ പ്രസിഡന്റുമായ അരൂപ് സുത്ഷീയിൽ നിന്ന് ഹ്യുണ്ടായ് പ്രതിനിധികൾ പുരസ്‌കാരം ഏറ്റുവാങ്ങി.