ജൂൺ എന്ന ചിത്രത്തിന് ശേഷം ജോജു ജോർജിനെ നായകനാക്കി കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇൻഷാ അള്ളാഹ്'. ജോസഫ്, പൊറിഞ്ചുമറിയം ജോസ്, ചോല എന്നീ ചിത്രങ്ങൾക്ക് ശേഷം ജോജു നായകനാകുന്ന ചിത്രം അപ്പു പാത്തു പപ്പു പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും ചേർന്നാണ് നിർമ്മിക്കുന്നത്.
ചിത്രം കോ പ്രൊഡ്യൂസ് ചെയ്യുന്നത് ബാദുഷ എൻ.എം., സുരാജ് പി.എസ്. ചേർന്നാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അബ്ബാ ജോജു. ആഷിക് ഐമർ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിതിൻ സ്റ്റാനിസ്ലാസ്. എഡിറ്റർ മഹേഷ് ഭുവനേന്ദ് പ്രൊഡക്‌ഷൻ കൺട്രോളർ റിച്ചാർഡ്.
.