sanju-samson

സൂറത്ത്: രഞ്ജി ട്രോഫി എലൈറ്ര് ഗ്രൂപ്പ് എയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി. ഗുജറാത്തിനെതിരായി സൂറത്തിൽ നടന്ന മത്സരത്തിൽ 90 റൺസിനാണ് കേരളം തോറ്രത്. ഗുജറാത്തുയർത്തിയ 268 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ കേരളം മൂന്നാം ദിനം 177 റൺസിന് ആൾ ഔട്ടാവുകയായിരുന്നു. സ്കോർ: ഗുജറാത്ത് 127/10, 210/10, കേരളം 70/10, 177/10.

ജയത്തോടെ ഗുജറാത്തിന് 6 പോയിന്റ് ലഭിച്ചു. കഴിഞ്ഞ മത്സരത്തിൽ കേരളം തിരുവനന്തപുരത്ത് ബംഗാളിനോടും തോറ്റിരുന്നു.

വിക്കറ്ര് നഷ്ടമില്ലാതെ 26 റൺസ് എന്ന നിലയിൽ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളത്തിന്റെ ബാറ്രിംഗ് നിരയിൽ സൂപ്പർ താരം സഞ്ജു സാംസണ് (78) മാത്രമാണ് പിടിച്ചു നിൽക്കാനായത്. 82 പന്തിൽ 8 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്. വിഷ്ണു വിനോദ് (23), ജലജ് സക്സേന (29), സച്ചിൻ ബേബി (11), മുഹമ്മദ് അസ്ഹറുദ്ദീൻ (11) എന്നിവരാണ് സഞ്ജുവിനെക്കൂടാതെ രണ്ടക്കം കണ്ട കേരള ബാറ്ര്‌സ്മാൻമാർ.

ഗുജറാത്തിനായി അക്സർ പട്ടേൽ നാലും ചിന്തൻ ഗജ മൂന്നും റൂഷ് കലാറിയ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.