ന്യൂഡൽഹി: ഒളിമ്പിക്സ് യോഗ്യതാ പോരാട്ടത്തിൽ പങ്കെടുക്കാനുള്ള രാജ്യം ഉറ്രുനോക്കുന്ന ബോക്സിംഗ് സെലക്ഷൻ ട്രയൽസിൽ ഇന്ന് മേരികോമും നിഖാത് സരിനും തമ്മിൽ ഏറ്രുമുട്ടും. വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തിൽ ഇന്നലെ നടന്ന ആദ്യ റൗണ്ട് മത്സരങ്ങളിൽ മേരിയും നിഖാത്തും വിജയം നേടിയതോടെയാണ് ഇരുവരും തമ്മിലുള്ള പോരാട്ടത്തിന് അരങ്ങൊരുങ്ങിയത്. മേരികോം ആദ്യ റൗണ്ടിൽ റിതു ഗ്രേവാളിനെയും സരിൻ നിലവിലെ ചാമ്പ്യൻ ജ്യോതി ഗുലിയയേയുമാണ് കീഴടക്കിയത്. 75കിലോഗ്രാം വിഭാഗത്തിൽ മലയാളി താരം ഇന്ദ്രജ ആദ്യ റൗണ്ടിൽ ഈ വിഭാഗത്തിലെ ഒന്നാം റാങ്കുകാരി പൂജ റാണിയോട് തോറ്രു.