bipin-rawath

ന്യൂഡൽഹി: മനുഷ്യാവകാശ നിയമങ്ങളെ വളരെ ബഹുമാനത്തോടെ കാണുകയും അച്ചടക്കത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യൻ സൈന്യമെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത് പറഞ്ഞു. ഇന്ത്യൻ സൈന്യം തീർത്തും മതേതരമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ സൂചിപ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം റാവത്ത് നടത്തിയ രാഷ്ട്രീയ പ്രസ്താവന വിവാദമായിരുന്നു. കോൺഗ്രസടക്കമുള്ള പ്രതിപക്ഷപാർട്ടികൾ റാവത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.