അനാർക്കലിക്ക് ശേഷം പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ചെത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. പൃഥ്വിരാജിന്റേയും ബിജു മേനോന്റെയും കഥാപാത്രങ്ങളുടെ ലുക്ക് പരിചയപ്പെടുത്തുന്നതാണ് പുതിയ പോസ്റ്റർ. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.
അനാർക്കലി എന്ന ചിത്രത്തിനു ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയുന്ന ചിത്രം കൂടിയാണ് ഇത്. ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും, പി.എം.ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അന്ന രാജൻ, സിദ്ദിഖ്, അനുമോഹൻ ജോണി ആന്റണി, അനിൽ നെടുമങ്ങാട്, സാബുമോൻ, ഷാജു ശ്രീധർ, ഗൗരി നന്ദ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.
റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് ജെയ്ക്സ് ബിജോയ് ഈണം പകർന്നിരിക്കുന്നു. സുധീപ് ഇളമൺ ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു.