അസ്ഥികളുടെ ആരോഗ്യത്തിന് കാത്സ്യം അടങ്ങിയ ഭക്ഷണവും വ്യായാമവും അത്യന്താപേക്ഷിതമാണെന്ന് അറിയാമല്ലോ. എന്നാൽ ഇതു മാത്രം ശ്രദ്ധിച്ചതുകൊണ്ട് കാര്യമില്ല. ജീവിതശൈലിയിലെ ചില ക്രമക്കേടുകൾക്കും തെറ്റായ ഭക്ഷണശീലത്തിനും അസ്ഥിയുടെ ആരോഗ്യം ക്ഷയിപ്പിക്കാനാകും. അവ ഇനിപ്പറയാം.
പുകവലിയും മദ്യപാനവും അസ്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിന് പുറമേ ഉപ്പിലിട്ടത്, അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ, അച്ചാറുകൾ, ഉണക്കമത്സ്യം എന്നിവയുടെ ഉപയോഗം വളരെ മിതപ്പെടുത്തുക.
അമിതമായി മധുരമടങ്ങിയ പലഹാരങ്ങൾ ഫാസ്റ്റ് ഫുഡ്സ്, ഓയിലി ഫുഡ് എന്നിവ ശരീരത്തിൽ കാത്സ്യം ആഗിരണത്തെ തടസപ്പെടുത്തും, ഇവ പരമാവധി ഒഴിവാക്കുക. കാപ്പിയുടെ അമിത ഉപയോഗം അസ്ഥികളുടെ ആരോഗ്യം ക്ഷയിപ്പിക്കും. കോഫിയിലെ കഫൈൻ കാത്സ്യത്തിന്റെ പുറന്തള്ളലിനെ ത്വരിതപ്പെടുത്തി അസ്ഥികളെ ദുർബലമാക്കും. അതിനാൽ കാപ്പി പരിമിതപ്പെടുത്തുക.