മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഉത്തരവാദിത്തത്തോടെ പെരുമാറും. ചീത്ത കൂട്ടുകെട്ടുകൾ ഉപേക്ഷിക്കും. വിദേശ യാത്രയ്ക്ക് അവസരം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സഹപ്രവർത്തകരുടെ സഹായം. ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കും. പ്രത്യേക ഈശ്വര പ്രാർത്ഥന നടത്തും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പരീക്ഷയിൽ വിജയം. ജന്മ നാട്ടിലേക്ക് മടങ്ങും. ആവശ്യങ്ങൾ നിറവേറ്റും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കർത്തവ്യങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കും. പ്രവർത്തന പുരോഗതി. സാമ്പത്തിക നേട്ടം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
മാതാപിതാക്കളുടെ ഇഷ്ടങ്ങൾ നിറവേറ്റും. പരമാധികാരം ലഭിക്കും. പുതിയ വാഹനം വാങ്ങും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അന്യദേശ യാത്ര പുറപ്പെടും. ജീവിത ഗതി മാറി മറിയും. യുക്തിപൂർവം പ്രവർത്തിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വ്യവസ്ഥകളോടുകൂടി പ്രവർത്തിക്കും. ഗൃഹ നിർമ്മാണം പൂർത്തീകരിക്കും. അഭിപ്രായ സ്വാതന്ത്ര്യം അനുഭവപ്പെടും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
മേലധികാരികളോട് ആദരവ്. അവസരോചിതമായി പ്രവർത്തിക്കും. ഔദ്യോഗിക നേട്ടം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സാമ്പത്തിക പുരോഗതി. ആരോഗ്യം ശ്രദ്ധിക്കും. ഉല്ലാസ യാത്രയ്ക്ക് അവസരം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
നിഗമനങ്ങൾ ശരിയാകും. സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം. ഉദ്ദിഷ്ട കാര്യ വിജയം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രായാധിക്യമുള്ളവരുടെ വാക്കുകൾ കേൾക്കും. ധനകാര്യ സ്ഥാപനത്തിന്റെ സഹായം. പ്രവർത്തന മികവ്.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
വാഹനം മാറ്റി വാങ്ങാനിടവരും. സ്വയം മറന്നു പ്രവർത്തിക്കരുത്. പരീക്ഷാ വിജയം.