solar-eclipse

ക്വാലലംപുർ: സൂര്യഗ്രഹണത്തെ കുറിച്ച് വിവിധ അന്ധവിശ്വാസങ്ങളും ശാസ്ത്രീയമായ കാര്യങ്ങളുമാണ് സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചത്. അതിനിടയിൽ ഗ്രഹണ സമയത്ത് മുട്ട കുത്തനെ നിറുത്താൻ പറ്റുമോ എന്ന പരീക്ഷണമാണ് ഒരുകൂട്ടർ നടത്തിയത്. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന സമയത്ത് ഭൂമിയിൽ ഗുരുത്വാകർഷണം കൂടുതലായിരിക്കുമെന്നും അപ്പോൾ മുട്ട കുത്തിനിറുത്താൻ പറ്റുമെന്നും പണ്ടുമുതൽ പറഞ്ഞുകേൾക്കുന്നതാണ്. എന്നാൽ,​ ഇത് ശാസ്ത്രലോകം തള്ലിക്കളഞ്ഞെങ്കിലും മലേഷ്യയിലെയും ഇന്തോനേഷ്യയിലെയും ചിലരൊക്കെ ഗ്രഹണസമയത്ത് മുട്ടയിൽ പരീക്ഷണംനടത്തുകതന്നെ ചെയ്തു. തുടർന്ന് സോഷ്യൽ മീഡിയയിൽ ദൃശ്യം പങ്കുവച്ചിരുന്നു.

I’m glad that I can watch it today #solareclipse2019. Such a waste if you didn’t try standing the egg 🥚 while the solar eclipse happen.

Gua punya telur berdiri bhai pic.twitter.com/AmkYUL7mlb

— Mat Serah (@MaMoZa7) December 26, 2019


നടപ്പാതയിലും റോഡിലും മുട്ടകൾ നിരത്തി നിറുത്തിയാണ് പരീക്ഷണം നടത്തിയത്. ഗ്രഹണസമയത്ത് ഒരു മുട്ടയ്ക്ക് താഴെവീഴാതെ നിൽക്കാനാകുമെന്ന് പഠനം തെളിയിക്കുന്നുണ്ടെന്ന് പറയുന്നു. സൂര്യനും ചന്ദ്രനും ഭൂമിയിൽ നിന്ന് തുല്യദൂരത്ത് നിൽക്കുന്നതിനാൽ ഗുരുത്വാകർഷണത്തിന്‍റെ തോത് തുല്യമായിരിക്കുമെന്നും, അതുകൊണ്ട് തന്നെ മുട്ട വീഴാനുള്ള സാദ്ധ്യത കുറവാണെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.