ന്യൂഡൽഹി: സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് പുതുവത്സര സമ്മാനവുമായി റിസർവ് ബാങ്ക്. 2020 ജനുവരി മുതൽ നാഷണൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ(എൻ.ഇ.എഫ്.ടി) സേവനങ്ങൾ സൗജന്യമായിരിക്കും. ഡിജിറ്റൽ സർവീസ് സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
2020 ജനുവരി ഒന്നുമുതൽ നെഫ്‌റ്റ് വഴിയുള്ള പണമിടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കരുതെന്ന് ഡിസംബർ 16ന് ആർ.ബി.ഐ വിജ്ഞാപനമിറക്കിയിരുന്നു. ബാങ്ക് അവധി ദിവസങ്ങളിൽ ഉൾപ്പെടെ എൻ.ഇ.എഫ്.ടി സേവനങ്ങൾ 24 മണിക്കൂറും നടത്തുന്നതിന് അടുത്തിടെ സൗകര്യമൊരുക്കിയിരുന്നു. മുമ്പ് ബാങ്കിന്റെ പ്രവൃത്തി ദിനങ്ങളിൽ രാവിലെ എട്ടുമുതൽ വൈകീട്ട് 6.30 വരെയായിരുന്നു ഇത്തരത്തിൽ പണമിടപാട് നടത്താൻ കഴിയുകയുണ്ടായിരുന്നുള്ളു.
Furthering Digital Payments – Waiver of Charges – National Electronic Funds Transfer (NEFT) Systemhttps://t.co/yr0Y4prPNS
— ReserveBankOfIndia (@RBI) December 16, 2019