award

കോഴിക്കോട്: മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റിയുടെ എൻ.എൻ കക്കാട് സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു.18 വയസിൽ താഴെയുള്ളവരുടെ ഏത് സാഹിത്യ ശാഖയിലുമുള്ള കൃതികൾ പരിഗണിക്കും. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കൃതികൾ 2018 ജനുവരി ഒന്നിനും 2019 ഡിസംബർ 31നും ഇടയിൽ പ്രസിദ്ധീകരിച്ചവയാവണം. പുസ്തക രൂപത്തിലുള്ള മൂന്നു പ്രതികൾ ഫെബ്രുവരി 25ന് മുമ്പ് കൺവീനർ, എൻ.എൻ കക്കാട് പുരസ്കാര നിർണയ സമിതി, കേശവസ്മൃതി, ചാലപ്പുറം, കോഴിക്കോട് - 673002 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 75599 87033.