anoop-menon

ഫിലിം ഫെയർ അവാർഡ് നേടിയ നടൻ ജോജു ജോർജിനെ അഭിനന്ദിച്ച് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ രംഗത്തെത്തി. ജോസഫ് ചിത്രത്തിലെ അഭിനയത്തിനായിരുന്നു ജോജു അവാർഡ് സ്വന്തമാക്കിയത്. ഈ ചിത്രത്തിനു തന്നെ ദേശീയ (പ്രത്യേക പരാമർശം) പുരസ്കാരം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൽ നിന്നും ജോജു ഏറ്റുവാങ്ങിയിരുന്നു. "ഇന്ന് ഒരുപക്ഷെ മലയാളം സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായി നിൽക്കുമ്പോ, ജോജു നമുക്ക് തരുന്ന തിരിച്ചറിവുകൾ വലുതാണെ"ന്ന് അനൂപ് മേനോൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

'വർഷങ്ങൾക്ക് മുമ്പ് 'തിരക്കഥ' എന്ന സിനിമയ്ക്ക് എനിക്ക് ഫിലിംഫെയർ അവാർഡ് കിട്ടിയപ്പോൾ തോന്നിയ സന്തോഷത്തേക്കാൾ ജോജുവിന്റെ ഈ നേട്ടത്തിൽ ഞാൻ സന്തോഷിക്കുന്നുണ്ട്...പ്രത്യേകിച്ചും, 'തിരക്കഥ' എന്ന സിനിമയിൽ ജോജു ഒരു ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്നു എന്നത് ഈ അവസരത്തിൽ ഓർക്കുമ്പോൾ...

ഇനിയും ഒരുപാടൊരുപാട് പുരസ്കാരങ്ങളും സ്നേഹവും അയാളെ കാത്തിരിക്കുന്നുണ്ട്-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.'

ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണരൂപം

And the Filmfare best actor Malayalam goes to...Joju George...

ഈ ചിത്രത്തിൽ ഒപ്പം നിൽക്കുന്ന മഹാരഥന്മാർ കണ്ണിൽ പെട്ടപ്പോഴാണ് ശരിക്കും അഭിമാനം ഇരട്ടിയായത്. ഒരു junior artist ആയി തുടങ്ങി, വർഷങ്ങളോളം കഷ്ടപ്പെട്ടും സഹിച്ചും ത്യജിച്ചും, ഇന്ന് ഒരുപക്ഷെ മലയാളം സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായി നിൽക്കുമ്പോ, ജോജു നമുക്ക് തരുന്ന തിരിച്ചറിവുകൾ വലുതാണ്. സിനിമ എന്ന magicനെ കുറിച്ച്, perseverance നെ കുറിച്ച്, തളർത്താൻ ഒരുപാട് ഘടകങ്ങൾ ചുറ്റുമുണ്ടായിട്ടും തളരാതിരിക്കുന്നതിനെ കുറിച്ച്... ജോജുവിന്റെ ഇതു വരെയുള്ള ജീവിതം, സിനിമയിൽ ഉയരങ്ങൾ സ്വപ്നം കാണുന്നവർക്ക് ഒരു ദിശാസൂചി തന്നെയാണ്‌ എന്നതിൽ തർക്കമില്ല.

ഞാൻ എഴുതിയ ഒരു വിധം സിനിമകളിലെല്ലാം ജോജു ഉണ്ട്. ഓരോ ടേക്കിന് മുമ്പും ഭയങ്കര nervous ആകുമായിരുന്ന അയാളെ വഴക്കു വരെ പറയേണ്ട അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. Dolphins ലും Hotel California ലും എല്ലാം ഇത്‌ സംഭവിച്ചിരുന്നു. പക്ഷെ, എത്ര take പോയാലും എല്ലാത്തിനും ഒടുവിൽ ഒരു perfect take തന്ന് ജോജു നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ജോജു തന്നെ പിന്നീട് പല സദസ്സുകളിലും ഇത്‌ പറഞ്ഞിട്ടുണ്ട്. സ്വന്തം തമാശകൾ പറഞ്ഞു ഞങ്ങൾ ഒരുമിച്ചിരുന്ന് ചിരിച്ചിട്ടുണ്ട്. ശാസനകളിൽ തളരാതെ സ്വന്തം കുറ്റങ്ങൾ തമാശയാക്കിയും കൂടെ അത് തിരുത്തിയും അയാൾ മുന്നേറിക്കൊണ്ടിരുന്നു. ഈ quality ആണ് അയാളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതും. ഇന്നയാൾക്ക് best actor അവാർഡ് കിട്ടുന്നുണ്ടെങ്കിൽ, പ്രേക്ഷകർ രണ്ടു കൈയും നീട്ടി അദ്ദേഹത്തെ സ്വീകരിക്കുന്നുണ്ടെങ്കിൽ അത്, ജോജു വർഷങ്ങളോളം പൊരുതി സ്വയം നേടിയെടുത്തതാണ്.

വർഷങ്ങൾക്ക് മുമ്പ് 'തിരക്കഥ' എന്ന സിനിമയ്ക്ക് എനിക്ക് Filmfare അവാർഡ് കിട്ടിയപ്പോൾ തോന്നിയ സന്തോഷത്തേക്കാൾ ജോജുവിന്റെ ഈ നേട്ടത്തിൽ ഞാൻ സന്തോഷിക്കുന്നുണ്ട്...പ്രത്യേകിച്ചും, 'തിരക്കഥ' എന്ന സിനിമയിൽ ജോജു ഒരു junior artist ആയിരുന്നു എന്നത് ഈ അവസരത്തിൽ ഓർക്കുമ്പോൾ...

ഇനിയും ഒരുപാടൊരുപാട് പുരസ്കാരങ്ങളും സ്നേഹവും അയാളെ കാത്തിരിക്കുന്നുണ്ട്...നമുക്ക് ഒരുപാട് അഭിമാനിക്കാനുണ്ട്, അദ്ദേഹത്തിന്റെ ഇനിയും വരാനിരിക്കുന്ന നേട്ടങ്ങളിൽ.