janshadabdi

കോഴിക്കോട്: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം - കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദിയിൽ ഒരു എ.സി ചെയർകാറും ഒരു സെക്കൻഡ് ക്ളാസ് ചെയർ കോച്ചും താത്‌കാലികമായി കൂടുതൽ അനുവദിച്ചു. തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദിയിൽ ജനുവരി ഒന്ന് മുതൽ 31 വരെയും കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദിയിൽ ജനുവരി രണ്ട് മുതൽ ഫെബ്രുവരി ഒന്ന് വരെയും കൂടുതൽ കോച്ചുകൾ ഉണ്ടാവും.ഇതോടെ കണ്ണൂർ ജനശതാബ്ദിയിൽ എ.സി ചെയർകാർ കോച്ചുകളുടെ എണ്ണം നാലായും സെക്കൻഡ് ക്ളാസ് ചെയർ കോച്ചുകളുടെ എണ്ണം 15 ആയും ഉയരും.