mary-kom

ഡൽഹി: ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവും ആറുതവണ ലോകചാമ്പ്യനുമായ മേരി കോം, ട്രയൽ മത്സരത്തിൽ വിജയിച്ച് ടോക്കിയോ ഒളിമ്പിക്സിൽ യോഗ്യത നേടി . ഈ വിജയത്തോടെ ടോക്കിയോ ഒളിമ്പിക്സിൽ 51 കിലോഗ്രാം ബോക്സിംഗിൽ ഇന്ത്യ പ്രാധിനിധ്യം ഉറപ്പിച്ചു. ഞായറാഴ്ച ഡൽഹി ഐ.ജി സ്റ്റേഡിയത്തിൽ നടന്ന ട്രയൽ മത്സരത്തിൽ നിഖാത് സെറീനെ പരാജയപ്പെടുത്തിയാണ് മേരി കോം യോഗ്യത നേടിയത്.

''എനിക്ക് അല്പം ദേഷ്യം വന്നു എന്നതിൽ സംശയമൊന്നുമില്ല. എന്നാൽ എല്ലാം മറികടന്നു ഞാൻ മുന്നോട്ടു പോയി'' എന്ന് മേരികോം വ്യക്തമാക്കി.തെലങ്കാന ബോക്സിംഗ് അസ്സോസിയേഷനിൽ നിന്നുള്ള കുറച്ചു പ്രതിനിധികൾ മേരികോമിന്റെ വിജയ ശേഷം ഫൗൾ വിളിച്ചു. എന്നാൽ ബോക്സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബി.എഫ്.ഐ) പ്രസിഡന്റ് അജയ് സിംഗ് കൃത്യസമയത്ത് ഇടപെട്ടത് വിവാദം ഒഴിവാകുന്നതിന് കാരണമായി. ''ഞങ്ങൾ നീതിപൂർവവും, ജനാതിപത്യപരവുമായാണ് മത്സരം നടത്തിയത്. പത്ത് ജഡ്ജിമാർ ഉണ്ടായിരുന്നു. മാദ്ധ്യയമങ്ങളെയും ക്ഷണിച്ചിരുന്നു എന്നും അജയ് സിംഗ്‌ വ്യക്തമാക്കി''

മത്സരത്തിന് ശേഷം മേരികോം തന്നോട് മോശമായി പെരുമാറിയെന്നു നിഖാത് ആരോപണം ഉന്നയിച്ചു. ''എന്നോട് മറ്റുള്ളവർ എപ്രകാരം പെരുമാറുന്നു എന്നത് എനിക്ക് പ്രശ്നമല്ല. ഫലപ്രഖ്യപനത്തിനു ശേഷം കോമിനെ കെട്ടിപ്പിടിച്ചു എങ്കിലും, കോം തിരിച്ചു കെട്ടിപ്പിടിച്ചില്ല. സീനിയർ ആയവർ ജൂനിയർ ആയ കളിക്കാരെ ബഹുമാനിക്കണം എന്നാണ് ഞാൻ കരുതുന്നത്. കോമിന്റെ പ്രവ‌ർത്തി എനിക്ക് വിഷമമായി. എങ്കിലും കുഴപ്പമില്ല '' നിഖാത് വ്യക്തമാക്കി.

ഒരു ബോക്സർ എന്ന രീതിയിൽ ഞാൻ കോമിനെ ബഹുമാനിക്കുന്നു. കോം എന്റെ സീനിയറും, ഇതിഹാസവുമാണ്. എന്നാൽ റിംഗിൽ കോം മോശം ഭാഷ ഉപയോഗിച്ചു. എങ്കിലും ഇപ്പോൾ അതിനോട് പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നിഖാത് പറഞ്ഞു.