ന്യൂഡൽഹി: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കാണാൻ യുവാവ് വേദിയിലേക്ക് ഓടിക്കയറി. കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപകദിന പരിപാടിക്കിടെയാണ് സംഭവം. പ്രിയങ്കയോട് പരാതി ബോധിപ്പിക്കാനാണ് സുരക്ഷഭേദിച്ച് യുവാവ് വേദിയിലെക്ക് ഓടിക്കയറിയതെന്നാണ് റിപ്പോർട്ട്. എന്നാൽ, തന്റെ പാര്‍ട്ടി അനുയായിയെ ആശ്വസിപ്പിച്ച് പരാതി കേട്ട ശേഷം പ്രിയങ്ക തിരിച്ചയച്ചു. ഇതുസംബന്ധിച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാകുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപക ദിനമായ ശനിയാഴ്ച ലഖ്‌നൗവില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് അടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു. സുരക്ഷഭേദിച്ച് സദസില്‍ നിന്നൊരാള്‍ വേദിയിലിരിക്കുന്ന പ്രിയങ്കരികിലേക്ക് ഓടിക്കയറുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും അവരെ വിലക്കി ശാന്തമായി ഇരുന്ന് ഇയാളെ കേള്‍ക്കുകയാണ് പ്രിയങ്ക ചെയ്തത്. സംസാരത്തിന് ശേഷം കൈകൊടുത്ത് പിരിയുന്നതും വീഡിയോയില്‍ കാണാം.
#WATCH Man breaches security of Priyanka Gandhi Vadra at a party event in Lucknow on Congress foundation day, gets to meet her. pic.twitter.com/v4UtwedMF2
— ANI UP (@ANINewsUP) December 28, 2019