rahul-gandhi

ഗുവാഹട്ടി: ആർ.എസ്.എസിന്റെ ട്രൗസർ ധാരികളെ അസമിനെ നിയന്ത്രിക്കാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അസമിന്റെ സംസ്കാരവും ചരിത്രവും തകർക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ ബി.ജെ.പി തയ്യാറാകുന്നില്ല. ബി.ജെ.പി എല്ലായിടത്തും വിദ്വേഷം പ്രചരിപ്പിക്കുകയാണ്. അസമിലെ യുവാക്കൾ പ്രതിഷേധിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നു. എന്തിനാണ് പ്രതിഷേധക്കാരെ വെടിവച്ചു കൊല്ലാൻ ആഗ്രഹിക്കുന്നതെന്ന്' രാഹുൽ ഗാന്ധി ചോദിച്ചു. കോൺഗ്രസിന്റെ 'ഭരണഘടനയെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന ക്യാമ്പയിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധി അസമിലെത്തിയത്.

#WATCH Rahul Gandhi in Guwahati: Hum BJP aur RSS ko Assam ki history, bhasha ,sanskriti par akraman nahi karne denge. Assam ko Nagpur nahi chalayega, Assam ko RSS ke chaddi wale nahi chalayenge. Assam ko Assam ki janta chalayegi. pic.twitter.com/hzg4qaPRPv

— ANI (@ANI) December 28, 2019