തിരുവനന്തപുരം: ഷോട്ടോക്കാൻ സൗത്ത് സോൺ കരാട്ടേ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കരാട്ടേ ചാമ്പ്യൻഷിപ്പ് നേമം നഗരസഭാഹാളിൽ ലയൺസ് ക്ലബ്ബ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ എ.ജി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എൽ. പ്രദീപ് അദ്ധ്യക്ഷനായി. ഷിഫാൻ ഇബ്രാഹിം ചാലിയത്ത്, റോസ് ചന്ദ്രൻ ,അബ്ദുൾ സമദ്, യാസിൻ തുടങ്ങിയവർ സംസാരിച്ചു.