mgu

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിൽ മാർക്ക് ദാനം നൽകിയ ബിടെക് വിദ്യാർത്ഥികളുടെ എണ്ണത്തിൽ പിഴവ്. 118 പേർക്ക് മോ‌ഡറേഷൻ നൽകിയെന്നായിരുന്നു സർവകലാശാല ആദ്യം അറിയിച്ചത്. എന്നാൽ 116 പേർക്ക് മാത്രമാണ് മോഡറേഷൻ നൽകിയതെന്നാണ് സർവകലാശാല ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

രണ്ട് വിദ്യാർത്ഥികളെ അധികമായി മോഡറേഷൻ നൽകിയവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്നും,​കുറ്റക്കാരായവർക്കെതിരെ നടപടിയെടുത്തുവെന്നും സർവകലാശാല വ്യക്തമാക്കി. സംഭവത്തിൽ രണ്ട് സെക്ഷൻ ഓഫീസർമാരെ സർവകലാശാല സസ്‌പെൻഡ് ചെയ്യുകയും,​ ജോയിന്റ് രജിസ്ട്രാർ ഉൾപ്പെടെ മൂന്ന് പേരെ സ്ഥലം മാറ്റുകയും ചെയ്തു.