തിരുവനന്തപുരം: സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനും നവോഥാന നേതാക്കളിൽ പ്രമുഖനുമായ വക്കം മൗലവിക്ക് സ്വന്തം നാട്ടിൽ ആദ്യമായി ഒരു സ്മാരകം ഉയരുന്നു. വക്കം കേന്ദ്രമായി വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രത്തിനു തുടക്കമിട്ട് കൂടിയ സമ്മേളനത്തിൽ ബി.ആർ.പി. ഭാസ്‌കർ, രാജൻ ഗുരുക്കൾ, പി.കെ. മൈക്കിൾ തരകൻ, സാറാ ജോസഫ്, ബി. ഇക്ബാൽ, ഇർഫാൻ എൻജിനിയർ, എം.എൻ. കാരശ്ശേരി, ഷാജഹാൻ മാടമ്പാട്ട്, മുഹമ്മദ് സയ്യദ്, എ.കെ.സുഹൈർ എന്നിവർ രക്ഷാധികാരികളും പ്രൊഫ.എം. താഹിർ (പ്രസിഡന്റ്), സബീൻ ഇക്ബാൽ (വൈസ് പ്രസിഡന്റ്), സമീർ എം (സെക്രട്ടറി), നഹാസ് അബ്ദുൽ ഹഖ് (ജോ.സെക്രട്ടറി), ഷഹീൻ നദീം (ട്രഷറർ) എന്നിവർ പ്രവർത്തന സമിതി അംഗങ്ങളുമായി ഭരണസമിതി രൂപികരിച്ചു.
യോഗത്തിൽ പ്രൊഫ. എം. താഹിർ അദ്ധ്യക്ഷനായി. ഡോ. രവിരാമൻ (പ്ലാനിംഗ് ബോർഡ്), ഡോ. അയൂബ് (സാങ്കേതിക സർവകലാശാല പ്രൊ-വൈസ് ചാൻസലർ), ശിവാനന്ദൻ, പ്രൊഫ. കെ.എം. സീതി തുടങ്ങിയവർ പങ്കെടുത്തു.