ടൈംടേബിൾ
ജനുവരി 23 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എസ്സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം - 2017 ആൻഡ് 2018 അഡ്മിഷൻ) റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാകേന്ദ്രം
ജനുവരി 13 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എസ്സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം - 2017 അഡ്മിഷൻ) പരീക്ഷയ്ക്ക് ഗവ.ആർട്സ് കോളേജ്, തിരുവനന്തപുരം കേന്ദ്രമായി അപേക്ഷിച്ചവർ വിദൂര വിദ്യാഭ്യാസ കേന്ദ്രം (എസ്.ഡി.ഇ) കാര്യവട്ടത്തും മറ്റു സെന്ററുകളിൽ അപേക്ഷിച്ചവർ അതാത് സെന്ററുകളിലും പരീക്ഷ എഴുതണം. പരീക്ഷയ്ക്ക് ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റും തിരിച്ചറിയൽ കാർഡും ഹാജരാക്കണം
തീയതി നീട്ടി
2020 - 22 അദ്ധ്യയന വർഷത്തെ (2019 അഡ്മിഷൻ) ബി.എ/ബി.കോം/ബി.എ അഫ്സൽ-ഉൽ-ഉലമ/ബി.ബി.എ/ബി.കോം അഡീഷണൽ ഇലക്ടീവ് (കോ-ഓപ്പറേഷൻ) വാർഷിക കോഴ്സുകളുടെ പ്രൈവറ്റ് രജിസ്ട്രേഷനുളള അവസാന തീയതി ജനുവരി 31 വരെ നീട്ടി. രജിസ്ട്രേഷൻ ഫീസിന് പുറമേ ബി.എ/ബി.കോം/ബി.എ അഫ്സൽ-ഉൽ-ഉലമ/ബി.കോം അഡീഷണൽ ഇലക്ടീവ് (കോ-ഓപ്പറേഷൻ) കോഴ്സുകൾക്ക് 2625/- രൂപ പിഴയും ബി.ബി.എ കോഴ്സിന് 3150/- രൂപ പിഴയും അടയ്ക്കണം.
പുതിയ രജിസ്ട്രേഷൻ www.de.keralauniversity.ac.in ൽ ജനുവരി ഒന്ന് മുതൽ ഓൺലൈനായും ബി.കോം അഡീഷണൽ ഇലക്ടീവ് (കോ-ഓപ്പറേഷൻ), ബി.എ/ബി.കോം റീ-രജിസ്ട്രേഷൻ, അഡീഷണൽ ഡിഗ്രി ഓഫ്ലൈനായും അപേക്ഷിക്കണം.
പിഎച്ച്.ഡി നൽകി
ശ്രീലജ പി.വി, ചിത്ര.ബി, അർച്ചന ദേവി.ബി.ആർ, ആശ.എസ്.എസ്, അനു കൃഷ്ണൻ. എൽ, നൃത.എസ് (ഹിന്ദി), അജേഷ്.എസ്.ആർ, ചിത്ര.പി, അബ്ദുൾ സലാം.കെ (കൊമേഴ്സ്), സ്മിത.കെ, ലിഖിത.കെ (ഇക്കണോമിക്സ്), പദ്മ.യു.എസ് (ഡെമോഗ്രഫി), പ്രിയ.ആർ.പ്രഭു (ബയോടെക്നോളജി), ഷിജി.പി.സി, മനോജ് കുമാർ.എ, അനീഷ് കുമാർ.എ.എൽ (ബോട്ടണി), ശ്രീലക്ഷ്മി.എസ് (അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്), കിരൺ.എസ്.കുമാർ (സുവോളജി), ശുഭ.എസ്.കുമാർ (കെമിസ്ട്രി), സുമി.എ.ആർ (സ്റ്റാറ്റിസ്റ്റിക്സ്), സുനിത.പി (കമ്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫോർമാറ്റിക്സ്), അശ്വതി.ആർ.പി, അനീഷ്.എസ്, അജേഷ്.എ (ഫിസിക്സ്), അബിഷ.ആർ, റാണി രാജീവൻ (മാത്തമാറ്റിക്സ്), ഷീന ഫിലിപ്, കൃപ ആൻ മാത്യു, നീതു ഹരി (ബയോടെക്നോളജി), രമ്യ രവീന്ദ്രൻ (നാനോസയൻസ് ആൻഡ് നാനോടെക്നോളജി), നെൽസ എബ്രഹാം (ഒപ്റ്റോഇലക്ട്രോണിക്സ്), ബിജി.എം (ലിംഗ്വിസ്റ്റിക്സ്), ജിനി.കെ.ഗോപിനാഥ് (സൈക്കോളജി), വിനോദ്.എൻ.എസ് (സംസ്കൃതം), സുനിത്ര.ജി.എസ്, ജോളി.എസ് (മലയാളം), സോണിയ.ജെ.നായർ, വിശാഖ്.വി.എസ് (ഇംഗ്ലീഷ്), എലിസബത്ത് വിസ്ത പോൾ, കമാലുദ്ദീൻ കെ.ടി (എഡ്യൂക്കേഷൻ), അരുൺ ഷനോജ് ഡി.എസ്, റെജി.ജെ.ആർ, ആർച്ച അരുൺ (പൊളിറ്റിക്കൽ സയൻസ്), സൂര്യ റോബർട്ട്, ഹരീന്ദ്രകുമാർ.വി.ആർ (മാനേജ്മെന്റ് സ്റ്റഡീസ്), കനക ശുഭ.എസ് (ഫിലോസഫി), മാന്യ.ആർ.ഗോപാൽ (ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്)
വസന്തോത്സവം 2019-2020
സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കേരള സർക്കാരും ഡി.ടി.പി.സി യും ടൂറിസം വകുപ്പും സംയുക്തമായി തിരുവനന്തപുരം കനകക്കുന്നിൽ 21 മുതൽ ജനുവരിമൂന്ന് വരെ നടത്തിവരുന്ന 'വസന്തോത്സവം 2019-2020' ൽ അലങ്കാര സസ്യ വിഭാഗത്തിൽ കാര്യവട്ടത്തെ ബോട്ടണി വിഭാഗം 11 ഇനങ്ങളിൽ പങ്കെടുക്കുകയും 10 ഇനങ്ങളിൽ സമ്മാനം നേടുകയും ചെയ്തു. (4 ഒന്നാം സ്ഥാനം, 5 രണ്ടാം സ്ഥാനം, 1 മൂന്നാം സ്ഥാനം).