ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഐ.ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റയിൽ ആൻഡ് അപ്പാരൽ ഡിസൈൻ, ഇന്റഗ്രേറ്റഡ് ലൈഫ് സ്റ്റൈൽ പ്രോഡക്ട് ഡിസൈൻ എന്നീ കോഴ്സുകളിലേക്ക് ഫെബ്രുവരി 29 വരെ അപേക്ഷിക്കാം. ഏതെങ്കിലും ബിരുദത്തിൽ 55 ശതമാനം മാർക്കുണ്ടായിരിക്കണം. ഏപ്രിൽ 26ന് നടക്കുന്ന പ്രവേശന പരീക്ഷ, സ്റ്റുഡിയോ ടെസ്റ്റ് എന്നിവയിലൂടെയാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: www.ksid.ac.in. ഫോൺ: 0474 2710393, 2719193.
തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം പുതുക്കാം
തിരുവനന്തപുരം: കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശദായ കുടിശ്ശിക വന്ന് അംഗത്വം നഷ്ടപ്പെട്ടിട്ടുളളവർക്ക് പൊതുമാപ്പ് നൽകി അംഗത്വം പുന:സ്ഥാപിച്ച് നൽകുന്നതിന് സർക്കാർ ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തിൽ അംശദായം ഒടുക്കുന്നതിൽ മൂന്നാം തവണയും കുടിശ്ശിക വരുത്തി അംഗത്വം നഷ്ടമായ, റിട്ടയർമെന്റ് തീയതി പൂർത്തിയാകാത്ത തയ്യൽ തൊഴിലാളികൾ ഉത്തരവ് തീയതി മുതൽ ആറ് മാസത്തേയ്ക്ക് കുടിശ്ശിക ഒടുക്കി അംഗത്വം പുന:സ്ഥാപിക്കാൻ അതാത് എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണം.
അങ്കണവാടി വർക്കർ ഇന്റർവ്യൂ 16 ലേക്ക് മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം അർബൻ-1 ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുളള അങ്കണവാടികളിലേയ്ക്ക് വർക്കർ നിയമനത്തിന് ജനുവരി ഏട്ടിന് നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ ജനുവരി 16ലേക്ക് മാറ്റി വെച്ചു. ഫോൺ: 0471-2464059.
ആർ.സി.സിയിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം:റീജിയണൽ കാൻസർ സെന്ററിൽ സൈറ്റോടെക്‌നോളജിസ്റ്റ്, സൈറ്റോടെക്നീഷ്യൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി പത്തിന് വൈകിട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും: www.rcctvm.gov.in.
സോഫ്റ്റ് സ്‌കിൽ ട്രെയിനർമാരെ എംപാനൽ ചെയ്യുന്നു
തിരുവനന്തപുരം:കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പോലീസ് ഉദ്യോഗസ്ഥർക്കായി നടത്തുന്ന ലിംഗാവബോധ പരിശീലന പരിപാടിയായ 'ബോധ്യ'ത്തിലേക്ക് സ്‌കിൽ ട്രെയിനർമാരെ എംപാനൽ ചെയ്യുന്നു. വിശദമായ ബയോഡേറ്റ ജനുവരി എട്ടിന് മുൻപ് project6@kswdc.org എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.kswdc.org.