തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വർക്കേഴ്സ് കോ-ഓർഡിനേഷൻ കൗൺസിൽ നാളെ വൈകിട്ട് 6 മുതൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നൈറ്റ് അസംബ്ലി സംഘടിപ്പിക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.മുല്ലക്കര രത്നാകരൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ,വർക്കേഴ്സ് കോ ഓർഡിനേഷൻ കൗൺസിൽ സംസ്ഥാന സെക്രട്ടറി ജി.മോട്ടിലാൽ,ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്.വിജയകുമാരൻ നായർ,എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.ജി.രാഹുൽ,ഡബ്ലിയു.സി.സി ചെയർമാൻ എം.എം.ജോർജ്, ജില്ലാ പ്രസിഡന്റ് എം.ശിവകുമാർ, സെക്രട്ടറി കെ.പി.ഗോപകുമാർ, മീനാങ്കൽ കുമാർ തുടങ്ങിയവർ പങ്കെടുക്കും.