yashwanth-sinha

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ 'തുക്ഡെ തുക്ഡെ" പരാമർശത്തിനെതിരെ ബി.ജി.പി മുൻ നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ.

'ഇന്ത്യയിലെ ഏറ്റവും അപകടകരമായ 'തുക്ഡെ തുക്ഡെ" സംഘത്തിൽ രണ്ടുപേരുണ്ട്. ദുര്യോധനനും ദുശാസനനും. അവരിപ്പോൾ ബി.ജെ.പിയിലാണ്. അവരെ സൂക്ഷിക്കുക.'- മോദിയേയും അമിത്ഷായേയും പരോക്ഷമായി പരാമർശിച്ച് സിൻഹ ട്വീറ്റ് ചെയ്തു. പൗരത്വ നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധിക്കുന്ന കോൺഗ്രസ് നേതൃത്വത്തിലള്ള തുക്‌ഡെ തുക്‌ഡെ സംഘത്തെ ജനങ്ങൾ ശിക്ഷിക്കണമെന്നായിരുന്നു ഷായുടെ പരാമർശം. അടൽ ബിഹാരി വാജ്‌പേയി മന്ത്രിസഭയിൽ അംഗമായിരുന്ന യശ്വന്ത് സിൻഹ കഴിഞ്ഞ വർഷമാണ് ബി.ജെ.പിയിൽ നിന്ന് രാജിവച്ചത്.