governor-

തിരുവനന്തപുരം : കണ്ണൂർ സർവകലാശാല ചരിത്ര കോൺഗ്രസ് പരിപാടി വിവാദമാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചരിത്രകാരൻ ഇർഫാൻ ഹബീബ് പ്രസംഗം തടസപ്പെടുത്തിയെന്നും ഗവർണറുടെ ഓഫീസ് ട്വിറ്ററിലൂടെ ആരോപിച്ചു. സംഭവത്തിന്റെ ചിത്രങ്ങളടക്കമാണ് ഗവർണറുടെ ട്വീറ്റ്.

ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന പരിപാടി വിവാദമാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. പ്രസംഗിക്കുന്നതിനിടെ ഇർഫാൻ ഹബീബ് പൗരത്വഭേദഗതിയെക്കുറിച്ച് പരാമർശിച്ചു. ഇതേ തുടർന്നാണ് ഗവർണർ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചത്. ഈ സമയം ഇർഫാൻ ഹബീബ് അദ്ദേഹത്തെ ശാരീരികമായി തടയാൻ ശ്രമിച്ചു. വീഡിയോയിൽ അക്കാര്യം വ്യക്തമാകും.

Inaugural meet of Indian History Congress does not raise controversies. But at 80th session at Kannur university, Shri Irfan Habib raised some points on CAA. But, when Hon'ble Governor addressed these points, Sh.Habib rose from seat to physically stop him, as clear from video pic.twitter.com/mZrlUTpONn

— Kerala Governor (@KeralaGovernor) December 28, 2019

ഗവർണറുടെ പ്രസ്താവന ചോദ്യം ചെയ്ത് പ്രസംഗം തടസപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. മൗലാന അബ്ദുൾ കലാം ആസാദിനെ കുറിച്ച് പറഞ്ഞപ്പോൾ ഗോഡ്‌സയെ കുറിച്ച് പറയണണെന്ന് അദ്ദേഹം ആക്രോശിച്ചു. ഗവർണറുടെ സുരക്ഷാ ഉദ്യോസ്ഥനേയും എ.ഡി.എസിനേയും തള്ളിമാറ്റി. അവർ പിന്നീട് ഇർഫാൻ ഹബീബിനെ തടഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കാൻ ബാദ്ധ്യതയുള്ളതിനാലാണ് മുൻപ് പ്രസംഗിച്ചവർ ഉന്നയിച്ച കാര്യങ്ങളോട് താൻ പ്രതികരിച്ചതെന്നും ഗവർണർ വ്യക്തമാക്കി. എന്നാൽ വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത കാരണം വേദിയിൽ നിന്നും പ്രേക്ഷകരിൽ നിന്നും പ്രസംഗത്തെ തടസപ്പെടുത്താൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ട്വിറ്റിറിൽ കുറിച്ചു.

Shri #IrfanHabib tried on stage to disrupt inaugural address questioning Hon'ble Governor's right to quote #MaulanaAbdulKalamAzad, shouting that he should quote Godse.He pushed Hon'ble Governor's ADC&SecurityOfficer, who prevented his unseemly gesture #IndianHistoryCongress pic.twitter.com/P7hA2HZQg8

— Kerala Governor (@KeralaGovernor) December 28, 2019


ഗവർണർ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ചരിത്ര കോൺഗ്രസിനെത്തിയ പ്രതിനിധികൾ വേദിക്കരികിലെത്തി പ്രതിഷേധിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്ലക്കാർഡുകുളും മറ്റും ഉയർത്തിയായിരുന്നു പ്രതിഷേധം. ഇതേ തുടർന്ന് പ്രസംഗം അവസാനിപ്പിച്ച് വേദി വിട്ട ഗവർണർ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളുമായി ഗസ്റ്റ് ഹൗസിലെത്താൻ വൈസ്.ചാൻസലർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇർഫാൻ ഹബീബിനെതിരെ അദ്ദേഹം ട്വിറ്ററിലൂടെ രംഗത്തെത്തിയത്.