തൃശൂർ: ടി.ആർ. എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ശ്രീനാരായണ അവാർഡിന് പ്രമുഖ കാൻസർ ചികിത്സാ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരൻ അർഹനായി. ഒരു ലക്ഷം രൂപയും കീർത്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
സാമൂഹിക സാംസ്‌കാരിക നായകനും വാണിജ്യ, വ്യവസായ പ്രമുഖനും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥിയുമായിരുന്ന ടി.ആർ. രാഘവന്റെ 18-ാം ചരമവാർഷികത്തിന്റെ ഭാഗമായി ടി.ആർ. ട്രസ്റ്റും തൃശൂർ ഗുരുഭവനും സംയുക്തമായി ജനുവരി ഏഴിന് വടക്കേച്ചിറ ഭാരതീയ വിദ്യാഭവൻ മൈത്രി ഹാളിൽ നടത്തുന്ന ടി.ആർ. രാഘവൻ അനുസ്മരണച്ചടങ്ങിൽ അവാർഡ് സമർപ്പിക്കുമെന്ന് പ്രോഗ്രാം കോ- ഓർഡിനേറ്റർ പി.ആർ. വിവേക് പത്രസമ്മേളനത്തിൽ പറഞ്ഞു. 2019ലെ കർമശ്രേഷ്ഠ പുരസ്‌കാരം മണപ്പുറം ഫിനാൻസ് ചെയർമാൻ വി.പി. നന്ദകുമാറിന് സമ്മാനിക്കും.