തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 135-ാമത് ജന്മദിനം വഞ്ചിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീചിത്രാ ഹോമിൽ ആഘോഷിച്ചു. വി.എസ്.ശിവകുമാർ എം.എൽ.എ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശ്രീചിത്രാ ഹോമിലെ കുട്ടികൾക്ക് ജന്മദിന കേക്ക് മുറിച്ച് എം.എൽ.എ ആശംസകളർപ്പിച്ചു. വഞ്ചിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നേതാക്കളായ വി.എസ്.ഹരീന്ദ്രനാഥ്, പി.പത്മകുമാർ, ശ്രീവരാഹം മധു, എൻ.വി.ഫിലിപ്പ്, ചിത്രാലയം ഹരികുമാർ, വഞ്ചിയൂർ ഉണ്ണി, എ.കെ.നിസാർ, പി.എസ്.സരോജം, ശ്രീകുമാർ പാൽക്കുളങ്ങര,ചിറക്കുളം ഉണ്ണി,വഞ്ചിയൂർ രാധാകൃഷ്ണൻ,വിശ്വൻ,അശോക് കുമാർ,ചന്ദ്രശേഖരൻനായർ തുടങ്ങിയവർ പങ്കെടുത്തു.