തിരുവനന്തപുരം: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിൽ വർക്കലയിലും സമീപപ്രദേശങ്ങളിലുമുള്ള അഞ്ച് സ്‌കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വർക്കലയിലെ ഗവ. മോഡൽ എച്ച്.എസ്.എസ്, ഗവ.എൽ.പി.എസ്, ഗവ.എ ൽ.പി.എസ് എസ്.വി പുരം, ഞെക്കാട് ഗവ. എച്ച്.എസ്.എസ് എന്നീ സ്‌കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. ശിവഗിരിയിൽ സേവനമനുഷ്ടിക്കുന്ന പൊലീസുകാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും താമസസൗകര്യം ഒരുക്കുന്നതിനാണ് സ്കൂളുകൾക്ക് അവധി. തീർത്ഥാടന ഘോഷയാത്ര നടക്കുന്ന ഡിസംബർ 31ന് ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.