davood-ibrahim-

മുംബയ് : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പിറന്നാൾ ആഘോഷിച്ച സംഘത്തിലെ യുവാവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യ മീഡിയയിൽ വൈറലായിരുന്നു. ഇതിനെത്തുടർന്നാണ് പൊലീസ് നടപടി

ഡിസംബർ 26നാണ് ദാവൂദ് ഇബ്രാഹിമിന്റെ ചിത്രങ്ങളും 'ഹാപ്പി ബർത്ത്‌ഡേ ബോസ്' എന്നെഴുതിയ കേക്കിന്റെയും ചിത്രങ്ങളും ഷേര ചിക്‌ന എന്ന യുവാവ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ദാവൂദിന്റെ ഒളിത്താവളമായിരുന്ന മുംബയിലെ ഡോഗ്രിയിൽ വച്ചാണ് ഇവർ പിറന്നാൾ ആഘോഷിച്ചതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തി.

ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ദാവൂദുമായി അടുത്ത ബന്ധമുള്ളവരാണോ പിറന്നാൾ ആഘോഷിച്ചവർ എന്ന അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച്. കസ്റ്റഡിയിലെടുത്ത ഷേരയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ചിത്രങ്ങളിൽ ടാഗ് ചെയ്ത മൂന്ന് പേർക്കായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.