തിരുവനന്തപുരം: ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് എട്ടാം ക്ലാസ് മുതൽ പത്താംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് കളക്ടറേറ്റിൽ കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ സർക്കാർ/എയ്ഡഡ്/അംഗീകൃത സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. കുടപ്പനക്കുന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജനുവരി ഒന്നിന് രാവിലെ 11നാണ് മത്സരം. ജില്ലാതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് സംസ്ഥാന തല കത്തെഴുത്ത് മത്സരത്തിൽ പങ്കെടുക്കാമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും ഫലകവും ജനുവരി 25ന് നടക്കുന്ന സമ്മതിദായക ദിനത്തിൽ വിതരണം ചെയ്യും.