priyanaka-

ലക്‌നൗ: ഉത്തർപ്രദേശ് പൊലീസ് തന്നെ വഴിയിൽ തടഞ്ഞെന്നും കൈയേറ്റം ചെയ്തെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ അറസ്റ്റിലായ മുൻ ഐ.പി.എസ് ഓഫീസർ എസ്.ആർ.ദാരാപുരിയുടേയും മറ്റും കുടുംബത്തെ സന്ദർശിക്കുന്നതിന് പോകുന്നതിനിടെയാണ് യു.പി പൊലീസ് തടഞ്ഞത്.

എന്തിനാണ് പൊലീസ് തടഞ്ഞതെന്ന് അറിയില്ല. തടയാൻ ഒരു കാരണവുമില്ല. തന്നെ പൊലീസ് കൈയേറ്റം ചെയ്‌തെന്നും പ്രിയങ്ക പറഞ്ഞു. തുടർന്ന് കാറിൽ നിന്നിറങ്ങി പാർട്ടി പ്രവർത്തകന്റെ സ്‌കൂട്ടറിൽ കയറിയാണ് ദരാപുരിയുടെ കുടുംബാംഗങ്ങളെ പ്രിയങ്ക പിന്നിട് സന്ദർശിച്ചത്. ദാരാപുരിക്കൊപ്പം അറസ്റ്റിലായ അധ്യാപികയും ആക്ടിവിസ്റ്റുമായ സദാഫ് ജാഫറിന്റെ കുടുംബാംഗങ്ങളുമായും പ്രിയങ്ക കൂടിക്കാഴ്ച നടത്തി.