aa

മാന്നാർ: ഏഴാം ക്ലാസ് വിദ്യാർത്ഥിനികളെ ലൈഗികചേഷ്ട കാണിക്കുകയും അശ്ലീല വാക്കുകൾ പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമിച്ച അദ്ധ്യാപകൻ പിടിയിൽ. തഴക്കര അറന്നൂറ്റിമംഗലം ശ്രീരംഗത്ത് ഭവനത്തിൽ കെ എസ് അജിത് കുമാറിനെയാണ് (45) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്‌കൂളിലെ ക്രിസ്മസ് പരീക്ഷ സമയത്താണ് സംഭവം. ഏഴാം ക്ലാസിലെ നാല് വിദ്യാർത്ഥികളോട് അശ്ലീല വാക്കുകൾ പറഞ്ഞും, കുട്ടികളുടെ ഇരുകൈകളും ചേർത്ത് പിടിച്ച് സ്വകാര്യ അവയവങ്ങളുടെ വളർച്ചയെപ്പറ്റി സംസാരിച്ചതായും അശ്ലീല വെബ്‌സൈറ്റുകൾ പറഞ്ഞുകൊടുത്ത് വീഡിയോകൾ കാണാൻ പറഞ്ഞ് കുട്ടികളെ ലൈംഗിക വേഴ്ചയ്ക്ക് പ്രേരിപ്പിപ്പിക്കുകയും ചെയ്തതായി കുട്ടികൾ നൽകിയ പരാതിയിൽ പറയുന്നു. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.