mary-kom

ന്യൂഡൽഹി: മേരി കോം -നിഖാത് സരിൻ പോരാട്ടത്തിന് ശേഷവും വിവാദങ്ങൾ അവസാനിക്കുന്നില്ല. മത്സര ശേഷം മേരി നിഖാതിന് ഹസ്തദാനം നൽകാതിരുന്നതാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്. മേരിയുടെ നടപടിയെ വിമർശിച്ചും അനുകൂലിച്ചും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

സരിന് എന്നെ ബഹുമാനമില്ല. പിന്നെ ഞാനെന്തിനാണ് തിരിച്ച് ബഹുമാനിക്കുന്നത്. മറ്റുള്ളവരെ ബഹുമാക്കാത്തവരെ ഞാൻ ബഹുമാനിക്കാറില്ല. ഞാൻ മാതൃകയും പ്രചോദനവുമാണെന്നാണ് അവർ പറയുന്നത്. എന്നാൽ പിന്നെന്തിനാണ് റിംഗിന് പുറത്ത് അനാവശ്യ വിവാദങ്ങളിലേക്ക് എന്നെ വലിച്ചിഴച്ചത്. ഇത്തരം സ്വഭാവം എനിക്ക് ഇഷ്ടമല്ല. പുറത്ത് ബഹളമുണ്ടാക്കാതെ റിംഗിൽ പോരാടിയാണ് മികവ് തെളിയിക്കേണ്ടത്.

മേരി കോം

തോൽവിയേക്കാൾ മേരിയുടെ പെരുമാറ്രമാണ് എന്നെ വേദനിപ്പിച്ചത്. ആദ്യ രണ്ട് റൗണ്ടിൽ എനിക്ക് മേൽക്കൈ ഉണ്ടായിരുന്നു. പ്രകടനത്തിൽ സംതൃപ്തയാണ്. മത്സരത്തിനിടെ മേരി പലതവണ മോശം വാക്കുകൾ ഉപയോഗിച്ച് എന്നെ അധിക്ഷേപിച്ചു. സീനിയർ താരങ്ങളിൽ നിന്ന് ജൂനിയർ താരങ്ങൾ ഇതല്ല പ്രതീക്ഷിക്കുന്നത്.

നിഖാത് സരീൻ