കണ്ണൂർ: കേരളത്തിലെ ജനം രാഷ്ട്രീയ വിഭജനം അനുഭവിച്ചവരല്ലെന്നും എന്നാൽ അയൽക്കാർ പ്രക്ഷോഭത്തിനിറങ്ങുമ്പോൾ അവരോട് ഐകദാർഢ്യം പ്രകടിപ്പിച്ച പാരമ്പര്യമുള്ളവരാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിവാദങ്ങളല്ല, സംവാദമാണ് വേണ്ടത്. സംവാദത്തിന്റെ വാതിൽ അടയ്ക്കുന്നവർ അക്രമം പ്രോത്സാഹിപ്പിക്കുകയാണ്.
രാജ്യം ഭരിക്കുന്നവർ വർഗീയതയുടെ പേരിൽ ചരിത്രം തിരുത്തിക്കുറിക്കുകയാണെന്നു ആമുഖ പ്രസംഗത്തിൽ കെ.കെ. രാഗേഷ് എം.പി പറഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ ഒരു റോളും ഇല്ലാത്ത, ബ്രിട്ടീഷുകാരുടെ താളത്തിനൊത്ത് തുള്ളിയവർ ചരിത്രം തിരുത്തി എഴുതാൻ നോക്കുന്നു. സ്വാതന്ത്റ്യത്തിനു വേണ്ടി പടപൊരുതിയ രക്തസാക്ഷികളുടെ നാടാണ് കേരളമെന്ന് ഓർക്കണം.
പ്രൊഫ. ഇർഫാൻ ഹബീബ്, പ്രൊഫ. അമിയകുമാർ ബാഗ്ച്ചി എന്നിവരും പ്രസംഗിച്ചു. കണ്ണൂർ സർവകലാശാലാ വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ സ്വാഗതം പറഞ്ഞു.