mithun-ramesh

നവമാദ്ധ്യമങ്ങളിൽ പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് മിഥുൻ രമേശ്. ടെലിവിഷൻ ഷോകളിലൂടെയും ഏതാനും സിനിമകളിലൂടെയും പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടാൻ മിഥുന് കഴിഞ്ഞിട്ടുണ്ട്. രസകരമായ അവതരണ ശൈലിയിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നവരെയും അതിഥികളെയും പ്രേക്ഷകരെയും കൈയിലെടുക്കാനായത് തന്നെയാണ് മിഥുനെ ജനകീയനാക്കിയത്. മിഥുനെ പോലെ തന്നെ രസകരമായ അവതരണത്തിലൂടെ പ്രീയങ്കരിയായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. ഇരുവരും ഒരുമിച്ച് സ്വകാര്യ ചാനലിനായി വേദികളിൽ അവതാരകരായിട്ടുണ്ട്.

വർഷങ്ങൾക്കു മുൻപ് ഇരുവരും കണ്ടുമുട്ടിയിട്ടുണ്ട്, ഭാവിയിൽ ഒട്ടേറെ വേദികളിൽ ഒരുമിച്ച് അവതാരകരാകുമെന്നറിയാതെ. ഏറെ പ്രത്യേകതളുള്ള ആ കണ്ടുമുട്ടലിന്റെ ചിത്രം മിഥുൻ രമേശ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

മിഥുന്റെ ഫേസ്ബുക്ക് കുറിപ്പ്

throwback എന്നൊക്കെ പറഞ്ഞ ഒരു ഒന്ന് ഒന്നര throwback . ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയുമായി ഇത്രയും സ്റ്റേജ് share ചെയ്യുമെന്ന് അന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. @aswathysreekanth From college union member to one of the best stage emcees ever 🤩 #throwback #malayalam #television #aswathysreekanth p.s.: അന്ന് ഞാൻ ഇവാനിയോസിൽ ഡിഗ്രി ഫൈനൽ ഇയർ ആണ് 😛