kunnamangalam-news
സൂര്യ

കുന്ദമംഗലം: മടവൂർ പൈമ്പാലശ്ശേരിയിൽ മകളെ വെട്ടിക്കൊന്ന് രണ്ടാനച്ഛൻ തൂങ്ങിമരിച്ചു. നെടുവങ്ങാട് പറമ്പിൽ ദേവദാസ്(50) മകൾ സൂര്യ(30) എന്നിവരാണ് മരിച്ചത്. ദേവദാസിന്റെ ഭാര്യ സതീദേവി(48)ക്കും വെട്ടേറ്റ് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ഇന്നലെ വൈകുന്നേരം ആറ്മണിയോടടുത്താണ് സംഭവം. മകളെയും ഭാര്യയേയും വെട്ടിയശേഷം ഇയാൾ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ തൂങ്ങിമരിക്കുകയായിരുന്നു. താമരശ്ശേരിയിൽ പോസ്റ്റൽ ജീവനക്കാരിയായ സതീദേവിയുടെ മൂന്നാമത്തെ ഭർത്താവാണ് തൂങ്ങി മരിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറായ ദേവദാസ്. ആദ്യഭർത്താവിലുള്ള മകളാണ് സൂര്യ. വലിയ പ്രശ്നങ്ങളൊന്നുമില്ലാത്ത കുടുംബമായിരുന്നെന്നാണ് അയൽക്കാർ പറയുന്നത്.