cummins

മെൽബൺ: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആസ്ട്രേലിയക്ക് ആധിപത്യം. ന്യൂസിലൻഡിനെ രണ്ടാം ഇന്നിംഗ്സിൽ 148 റൺസിന് ആൾഔട്ടാക്കിയ ആസ്ട്രേലിയ മൂന്നാം ദിനം സ്റ്രമ്പെടുക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തിട്ടുണ്ട്. ആറ് വിക്കറ്ര് കൈയിലിരിക്കേ അവർക്കിപ്പോൾ 456 റൺസിന്റെ ലീഡായി. 44/2 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ന്യൂസിലൻഡിനെ അഞ്ച് വിക്കറ്ര് നേടി മാസ്മരിക ബൗളിംഗ് പുറത്തെടുത്ത പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിലാണ് ആസ്ട്രേലിയ ചുരുട്ടിക്കെട്ടിയത്. ജയിംസ് പാറ്റിൻസൺ മൂന്ന് വിക്കറ്ര് വീഴ്ത്തി. 50 റൺസെടുത്ത ഓപ്പണർ ലതാമിന് മാത്രമേ ന്യൂസിൻഡ് നിരയിൽ പിടിച്ച് നിൽക്കാനായുള്ളൂ.