p-chidambaram

തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പി പ്രധാന കക്ഷിയല്ലെന്നും സി.പി.എമ്മാണ് കോൺഗ്രസിന്റെ രാഷ്ട്രീയ എതിരാളിയെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരം. കേരള രാഷ്ട്രീയത്തിൽ ബി.ജെ.പി പ്രധാനപ്പെട്ട കക്ഷിയല്ല. അത് കൊണ്ടാണ് കോൺഗ്രസ് സി.പി.എമ്മിനെ എതിർക്കുന്നത്. ദേശീയ പൗരത്വ നിയമം പോലുള്ള ദേശീയ വിഷയങ്ങളിൽ സി.പി.ഐ.എമ്മിനോടൊപ്പം കോൺഗ്രസ് ചേർന്ന് പ്രവർത്തിക്കുന്നതിൽ കുഴപ്പമില്ലെന്നും ചിദംബരം പറഞ്ഞു.

കോൺഗ്രസിന്റെ സ്ഥാപക ദിനത്തിൽ തിരുവനന്തപുരത്ത് കെ.പി.സി.സി നടത്തിയ മഹാറാലിയോട് അനുബന്ധിച്ചുള്ള പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കെവെയാണ് ചിദംബരം ഇക്കാര്യം വ്യക്തമാക്കിയത്. കരസേനാ മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവനക്കെതിരെയും ചിദംബരം രംഗത്തെത്തി. ഈ നാടിന്റെ രാഷ്ട്രീയം ഞങ്ങൾ നോക്കിക്കോളാം. നിങ്ങളുടെ കാര്യം നിങ്ങൾ നോക്കിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ‘മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പി ഭരണഘടനയെ പൊളിച്ചെഴുതിയേനെ. അതിനു കഴിയാത്തതു കൊണ്ടാണ് ബി.ജെ.പി പിൻവാതിലിലൂടെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും ചിദംബരം വിമർശിച്ചു.