മിക്ക ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്‌നാറ്റം. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അത്മവിശ്വാസക്കുറവ് നേരിടുന്നതിന് പ്രധാന കാരണം വായ്‌നാറ്റമാണ്. എന്തു കൊണ്ടാണ് വായ്‌നാറ്റം?, ഇതിന് അങ്ങിനെ മാറ്രിയെടുക്കാമെന്ന് ഡോക്ടർ മണികണ്ഠൻ ജി.ആർ സംസാരിക്കുന്നു. സാധാരണയായി രണ്ട് തരത്തിലുള്ള വായ്‌നാറ്റമാണ് ഉണ്ടാകാറുള്ളത്. ഒന്ന് രാവിലെ എഴുന്നേൽ ഉണ്ടാകുന്ന ചെറിയ നാറ്റം. രണ്ടാമത്തേത് ചില രോഗം പിടിപെട്ടാൽ ഉണ്ടാകുന്ന വായ്‌നാറ്റം.
വായ്‌നാറ്റത്തിന്റെ കാരണവും രണ്ട് തരത്തിലാണ് ഉള്ളത്. വായിൽ തന്നെയുണ്ടാകുന്ന കാരണവും രണ്ടാമത്തേത് വായിന് പുറത്തെ കാരണവും ( മറ്റ് അവയവങ്ങൾ കാരണം) ആണ്. മോണരോഗം വായ്‌നാറ്റത്തിന് കാരണമാകുന്നു. വയറിലുണ്ടാകുന്ന പ്രശ്നവും ശ്വാസകോശ സംബന്ധമായ രോഗവും വായ്‌നാറ്റത്തിന് കാരണമാകുന്നുവെന്നും ഡോക്ടർ പറയുന്നു.
വീഡിയോ കാണാം