പ്രമേഹരോഗികളിൽ വായിലെ ഉമിനീരിന്റെ അളവ് കുറയുന്നതാണ് പ്രധാനമായും ദന്താരോഗ്യം നശിപ്പിക്കുന്നത്. കൃത്രിമ ദന്തങ്ങൾ വയ്ക്കമ്പോഴും അസ്വസ്ഥതകളുണ്ടാകാറുണ്ട്. അങ്ങനെയുണ്ടായാൽ അപ്പോൾത്തന്നെ ഡോക്ടറെ കാണുക. പ്രമേഹരോഗികളിൽ രാസപ്രവർത്തനം മൂലം സാധാരണയിൽ കൂടുതൽ കീറ്റോൺ സംയുക്തങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ രോഗിയുടെ ശ്വാസത്തിലും ദുർഗന്ധമുണ്ടാക്കും.
മോണയിലെ പഴുപ്പ് വലിയൊരു ഭീഷണിയാണ്. ശസ്ത്രക്രിയയ്ക്ക് ശേഷമോ, പല്ല് എടുത്തതിനു ശേഷമോ മുറിവുണങ്ങാൻ കാലതാമസമുണ്ടായാൽ അടിയന്തര ചികിത്സ തേടുക. വായിലെ ഓറൽ ലൈക്കൻ പ്ലാനസ് എന്ന അസുഖവും ഡോക്ടറെ കാണേണ്ട സാഹചര്യമാണ്.
പല്ലിലെ കക്ക അഥവാ കാൽക്കുലസ് യഥാസമയം നീക്കം ചെയ്യുക. മധുരപദാർത്ഥങ്ങൾ പരമാവധി ഒഴിവാക്കുക. കഴിക്കേണ്ടി വന്നാൽ ഉടൻ തന്നെ വായ നന്നായി കഴുകി വൃത്തിയാക്കുക. മോണയിൽ അമിതമായി ചുവപ്പുനിറം രക്തസ്രാവം , കൂർത്ത പല്ലുകളോ വയ്പുപല്ലുകളോ കാരണം മുറിവോ ഉണ്ടായാൽ യഥാസമയം ചികിത്സ തേടുക.
പ്രമേഹത്തിന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മരുന്നുകളും ഇൻസുലിൻ കുത്തിവയ്പും മുടക്കരുത്. ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് ദിവസവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കുക. വ്യതിയാനമുണ്ടെങ്കിൽ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുക.