മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ബന്ധുവിന്റെ സമീപനത്തിൽ സംശയം. വ്യാപാര മേഖലയിൽ പുരോഗതി. വിദഗ്ദ്ധോപദേശം തേടും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആശയങ്ങൾ പ്രവർത്തിപഥത്തിലെത്തിക്കും. ആശ്രാന്ത പരിശ്രമം ഉണ്ടാകും. സ്വസ്ഥതയും സമാധാനവും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പുതിയ കരാർ ജോലികൾ. ഊഹാപോഹങ്ങൾ കേൾക്കും. ആവർത്തന വിരസത ഒഴിവാക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സത്യാവസ്ഥ അറിഞ്ഞ് പ്രവർത്തിക്കും. പ്രവർത്തന ശൈലിയിൽ മാറ്റം. പുതിയ സംരംഭങ്ങൾക്ക് തുടക്കം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പ്രത്യുപകാരം ചെയ്യും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കുക. ക്രയവിക്രയങ്ങളിൽ പണം മുടക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മനോവിഷമം തോന്നും. പൊതുപ്രവർത്തനത്തിൽ മികവ്. ആത്മബന്ധങ്ങൾക്ക് നിയന്ത്രണം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഊഹകച്ചവടത്തിൽ ലാഭം. ഉദ്യോഗമാറ്റം. സുഹൃദ് സഹായം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പ്രത്യുപകാരം ചെയ്യും. പരീക്ഷയിൽ വിജയം. പ്രവർത്തന പുരോഗതി.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സാമ്പത്തിക ലാഭം. വിശിഷ്ട വ്യക്തികളെ ആദരിക്കും. പുതിയ കരാർ ജോലികൾ.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഉദ്ദേശ ശുദ്ധിയോടെ പ്രവർത്തിക്കും. മറ്റുള്ളവർക്ക് മാതൃകയാകും. സാമ്പത്തിക സഹായം ചെയ്യും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വിദഗ്ദ്ധോപദേശം സ്വീകരിക്കും. സുരക്ഷാ പദ്ധതിയിൽ നിക്ഷേപം. ചെലവിൽ നിയന്ത്രണം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആരോഗ്യം സംരക്ഷിക്കും. പ്രവർത്തന ശൈലിയിൽ മാറ്റം. പരീക്ഷാ വിജയം.