ബിജ്നോർ: പൗരത്വ നിയമ ഭേദഗതിയുടെയും, ദേശീയ പൗരത്വ പട്ടികയുടെയും ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കാനെത്തിയ ബി.ജെ.പി നേതാവിനെ നാട്ടുകാർ മർദിച്ചു. ഉത്തർപ്രദേശിലെ അർമോഹ ജില്ലയിലെ ന്യൂനപക്ഷ വിഭാഗം ജനറൽ സെക്രട്ടറി മുർത്തസ ആഗ ഖാസിമിക്കാണ് മർദനമേറ്റത്.
സംഭവത്തിൽ ബി.ജെ.പി പ്രവർത്തകരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. 'ഞാനും കുറച്ചാളുകളും ദേശീയ പൗരത്വ പട്ടികയേയും പൗരത്വ നിയമ ഭേദഗതിയേയും സംബന്ധിച്ച് ബോധവൽക്കരണം നടത്താൻ പോയതായിരുന്നു. അവിടെവച്ച് റാസ അലി എന്നയാളും അയാൾക്കൊപ്പമുള്ള കുറച്ചാളുകളും ചേർന്ന് എന്നെ അക്രമിക്കുകയായിരുന്നു'- ഖാസിമി പറഞ്ഞു.
ദേശീയ പൗരത്വ പട്ടികയേയും, പൗരത്വ നിയമ ഭേദഗതിയേയും സംബന്ധിച്ച് ജനങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണകൾ മാറ്റാനാണ് ബി.ജെ.പി രാജ്യവ്യാപകമായി പ്രചാരണം നടത്താൻ തീരുമാനിച്ചത്.