hareesh-peradi

തിരുവനന്തപുരം: സംഘികളേക്കാൾ തീവ്ര വിഷവുമായി സി.പി.എമ്മിൽ നിന്ന് പിരിഞ്ഞുപോയവർ ഇറങ്ങിയിട്ടുണ്ടെന്നും, അവരുടെ ലക്ഷ്യം പിണറായി വിരോധമാണെന്നും നടൻ ഹരീഷ് പേരടി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ വിമർശനം. ഒരു ജനകീയ നേതാവിനെ നാളെ ഒരു ഫാസിസ്‌റ്റായി ചിത്രീകരിച്ച് ചരിത്രമെഴുതണമെങ്കിൽ നിലവിലുള്ള വർഗീയ ഫാസിസ്‌റ്റുകളുമായി ഒത്തുചേരുന്നതാണ് ഏറ്റവും നല്ല സേഫ് സോൺ എന്നറിയുന്ന ബുദ്ധിമാന്മാരാണ് അവരെന്ന് അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സി.പി.എമ്മിൽ നിന്ന് പിരിഞ്ഞ് പോയവർ സംഘികളെക്കാൾ തീവ്ര വിഷവുമായി ഇറങ്ങിയിട്ടുണ്ട്. രാജ്യം,പൗരത്വം,ഒന്നുമല്ല ഞങ്ങളുടെ അജണ്ട...പിണറായി വിരോധം. അവരുടെ പൗര്വതം OK യാണ്..ഒരു ജനകീയ സഖാവിനെ, നേതാവിനെ, ഭരണാധികാരിയെ നാളെ ഒരു ഫാസിസ്‌റ്റായി ചിത്രീകരിച്ച് ചരിത്രമെഴുതണമെങ്കിൽ നിലവിലുള്ള വർഗീയ ഫാസിസ്‌റ്റകളുമായി ഒത്തുചേരുന്നതാണ് ഏറ്റവും നല്ല Safe Zone എന്നറിയുന്ന അതി ബുദ്ധിമാൻമാർ...തൽകാലം പറയാൻ ഒരു UAPA...ശങ്കരാടി സാർ പറഞ്ഞതു പോലെ ഇച്ചിരി ഉളുപ്പ് ...