olx

കൊച്ചി: മോഷ്ടിച്ച ഹെൽമറ്റ് ഓൺലൈൻ വഴി വിൽക്കാൻ ശ്രമിച്ച പതിനഞ്ചുകാരനെ പൊലീസ് പിടികൂടി താക്കീത് നൽകി വിട്ടയച്ചു. കടമ്പ്രയിൽ നിന്ന് മോഷ്ടിച്ച അയ്യായിരം രൂപ വിലയുള്ള ഹെൽമറ്റ് കൗമാരക്കാരൻ ഒ.എൽ.എക്സ് വഴി വിൽക്കാൻ ശ്രമിക്കുകയായിരുന്നു.

ഫോൺ നമ്പർ ഇടാതെയായിരുന്നു ഹെൽമറ്റ് വിൽപ്പനയ്ക്ക് വച്ചത്. പരസ്യം യഥാർത്ഥ ഉടമ കണ്ടു. തുടർന്ന് ആളെ പിടികൂടാൻ വേണ്ടി രണ്ടായിരം രൂപ തരാമെന്ന് പറഞ്ഞ് സന്ദേശമയച്ചു. തുടർന്ന് കൗമാരക്കാരൻ തന്റെ നമ്പർ അവർക്ക് കൈമാറുകയായിരുന്നു. പെട്ടെന്ന് തന്നെ ഉടമ പൊലീസിൽ വിവരം അറിയിച്ചു.

തുടർന്ന് പൊലീസ് കൗമാരക്കാരനെ പിടികൂടുകയും,​ഹെൽമറ്റ് ഉടമയെ ഏൽപിക്കുകയും ചെയ്തു. ശേഷം താക്കീത് നൽകി പതിനഞ്ചുകാരനെ വിട്ടയക്കുകയായിരുന്നു. ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കു കൂടി ഹെൽമറ്റ് നിർബന്ധമാക്കിയതോടെ മോഷണം പെരുകുകയാണ്. യാത്രക്കാർ ജാഗ്രത പാലിച്ചാൽ മാത്രമേ ഹെൽമറ്റ് മോഷണം തടയാൻ സാധിക്കുകയുള്ളുവെന്ന് പൊലീസ് പറയുന്നു.