തിരുവനന്തപുരം: ചരിത്ര കോൺഗ്രസ് വേദിയിൽ ഗവർണർക്കെതിരെ നടന്ന പ്രതിഷേധത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍. പ്രോട്ടോക്കോൾ ലംഘിച്ച് വേദിയിൽ കയറി ഗവർണറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇർഫാൻ ഹബീബിനും കൂട്ടർക്കുമെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
" ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഗവർണ്ണർ പ്രസംഗിക്കുന്ന വേദിയിൽ അനധികൃതമായി ഇർഫാൻ ഹബീബ് കയറിയത് ഗുരുതരമായ പ്രോട്ടോക്കേൾ ലംഘനമാണ്. വൈസ് ചാൻസലർ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നു എന്നത് ഗൗരവമേറിയ കാര്യമാണ്." -അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രോട്ടോക്കോൾ ലംഘിച്ച് വേദിയിൽ കയറി ഗവർണ്ണറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇർഫാൻ ഹബീബിനും കൂട്ടർക്കുമെതിരെ വധശ്രമത്തിന് കേസ്സെടുക്കണം. ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഗവർണ്ണർ പ്രസംഗിക്കുന്ന വേദിയിൽ അനധികൃതമായി ഇർഫാൻ ഹബീബ് കയറിയത് ഗുരുതരമായ പ്രോട്ടോക്കേൾ ലംഘനമാണ്. വൈസ് ചാൻസലർ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നു എന്നത് ഗൗരവമേറിയ കാര്യമാണ്. ഗവർണ്ണറെ കയ്യേറ്റം ചെയ്യാൻ ശ്രമമുണ്ടായത് രാജ്ഭവൻ വൃത്തങ്ങൾ തന്ന വ്യക്തമാക്കിയിട്ടും സർക്കാർ ഇതുവരെ ഒരു നടപടിയുമെടുത്തില്ല എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ചരിത്ര കോൺഗ്രസ്സ് വേദിയിൽ കണ്ണൂരിൽ നടന്ന സംഭവങ്ങളെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണം.