ഭോപ്പാൽ: പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച എം.എൽ.എയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് ബി.എസ്.പി അദ്ധ്യക്ഷ മായാവതി. 'പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്ന മോദി സർക്കാരിന് നന്ദി പറഞ്ഞ' എം.എൽ.എ രമാബായ് പരിഹാറിനെയാണ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും പാർട്ടി പരിപാടികളിൽ നിന്ന് വിലക്കുകയും ചെയ്തത്.
മദ്ധ്യപ്രദേശിലെ പതാരിയയിലുള്ള എം.എൽ.എയാണ് രമാബായ്. മീററ്റിൽ നടന്ന പ്രതിഷേധ സമരത്തിനിടയിൽ മുസ്ലിം പൗരന്മാരോട് പാകിസ്ഥാനിലേക്ക് പോകൂ എന്ന് ആക്രോശിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ ജുഡിഷ്യൽ അന്വേഷണം വേണമെന്നും മായവതി ആവശ്യപ്പെട്ടു. ''വർഷങ്ങളായി ഉത്തർപ്രദേശിലുൾപ്പെടെ, രാജ്യത്ത് താമസിക്കുന്ന മുസ്ലിങ്ങൾ ഇന്ത്യക്കാരാണ്, പാകിസ്ഥാനികളല്ല. അവർക്കെതിരെ സാമുദായിക ഭാഷ ഉപയോഗിക്കുന്നത് തീർത്തും അപലപനീയവും നിർഭാഗ്യകരവുമാണ്.'' മായാവതി മറ്റൊരു ട്വീറ്റി
ൽ കുറിച്ചു.