തിരുവനന്തപുരം: ദേശീയ ചരിത്ര കോൺഗ്രസിൽ ഉണ്ടായ സംഭവത്തിൽ തന്റെ നിലപാടിലുറച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. ഭരണഘടനയെ സംരക്ഷിക്കേണ്ടത് തന്റെ ചുമതലയാണ്, പാർലമെന്റ് പാസാക്കിയ നിയമത്തെ സംരക്ഷിക്കാൻ താൻ ഏതറ്റംവരേയും പോകുമെന്ന് ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
താൻ ആദ്യമായല്ല ആക്രമിക്കപ്പെടുന്നത്. മുമ്പ് മൂന്ന് തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ അജണ്ടയുമായി തനിക്ക് ബന്ധമില്ല. ഒപ്പമുള്ളവരെ ഇർഫാൻ ഹബീബ് കൈയ്യേറ്റം ചെയ്തു. ഇതിലും മോശം സാഹചര്യം താൻ അനുഭവിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ തന്നെ ബാധിക്കാറില്ല.അഭിപ്രായ വ്യത്യാസം ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിൽ തനിക്ക് എതിർപ്പില്ലെന്നും ഗവർണർ വ്യക്തമാക്കി.