ടാൻസാനിയ: ചെന്നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് ആരോഗ്യനില മോശമായ ലോകത്തെ ഏറ്റവും പ്രായംചെന്ന കറുത്ത പെൺ കാണ്ടാമൃഗം 'ഫോസ്റ്റ' മരിച്ചു. 57 വയസായിരുന്നു. ടാൻസാനിയയിലെ എൻഗോറോംഗോറോ കൺസർവേഷൻ ഏരിയയിലാണ് ഫോസ്റ്റയെ സംരക്ഷിച്ചിരുന്നത്.
1965-ൽ മൂന്നോ നാലോ വയസുള്ളപ്പോഴാണ് ഡാർ - എസ് - സലാം സർവകലാശാലയിലെ ഒരു ശാസ്ത്രജ്ഞൻ ഫോസ്റ്റയെ കണ്ടെത്തിയത്. ചെന്നായകളുടെ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റതോടെയാണ് 2016ൽ ഫോസ്റ്റയെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയത്. അവിടെ ദിനംതോറും ആരോഗ്യനില മോശമായിക്കൊണ്ടിരുന്നു.
2017ൽ ഫ്രാൻസിലെ പ്ലാനേറ്റ് സാവേജ് പാർക്കിൽ ചത്ത സനാ ( 55 ) ആയിരുന്നു ലോകത്തെ ഏറ്റവും പ്രായമുള്ള വെളുത്ത കാണ്ടാമൃഗം
കാണ്ടാമൃഗങ്ങളുടെ ആയുസ് 37 - 43 വയസാണ്
വന്യജീവി സങ്കേതങ്ങളിൽ 50 വയസിലധികം ജീവിക്കും