women-abused

ഹൈദരാബാദ്: ഗർഭിണികളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്, തങ്ങൾ ലൈംഗിക പീഡനത്തിന്റെ ഇരകളാണെന്ന വെളിപ്പെടുത്തലുമായി മൂന്ന് വിദ്യാർത്ഥിനികൾ. ഹൈദരാബാദിലെ ഒരു കോളേജിലെ വിദ്യാർത്ഥികളാണ് ഇങ്ങനെയൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു പതിവ് മെഡിക്കൽ ചെക്കപ്പിനിടെയാണ് വിദ്യാർത്ഥിനികൾ മൂന്ന് പേരും ഗർഭിണികളാണെന്ന വിവരം പുറത്തുവരുന്നത്.

തെലങ്കാനയിലെ കുമരംഭീം-ആസിഫാബാദ് ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ വച്ചാണ് പത്ത് വിദ്യാർത്ഥിനികളുടെ കൂട്ടത്തിലായി ഇവർ മൂന്ന് പേരും വൈദ്യപരിശോധന നടത്തിയത്. മൂന്ന് സ്ത്രീകളും ലൈംഗിക പീഡനത്തിന്റെ ഇരകളാണെന്ന് തങ്ങൾ സംശയിക്കുന്നതായി ജില്ലാ ശിശു സംരക്ഷണ ഓഫീസറും(ഡി.സി.പി.ഒ) പറയുന്നുണ്ട്. ഇക്കഴിഞ്ഞ നവംബറിലാണ് പെൺകുട്ടികൾ വൈദ്യ പരിശോധനയ്ക്ക് വിധേയരാകുന്നത്.

ഇതിനുശേഷം ഏറെ കഴിഞ്ഞ്, ഒരു ബാലാവകാശ പ്രവർത്തകയാണ് പെൺകുട്ടികളുടെ കഷ്ടസ്ഥിതി അധികൃതരെ അറിയിക്കുന്നത്. തങ്ങളെ പീഡിപ്പിച്ചയാളുടെ പേര് വെളിപ്പെടുത്താൻ മൂന്ന് പേരും ഇതുവരെയും തയാറായിട്ടില്ല. എന്നാൽ, തങ്ങളുടെ വീടുകൾക്ക് അടുത്തായി താമസിക്കുന്ന ഒരാളാണ് തങ്ങളെ ലൈംഗികമായി ഉപദ്രവിച്ചതെന്നും സ്ത്രീകൾ പറയുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.